Posted On
date_range Updated On
date_range കുവൈത്തിൽ 1230 പേർ കോവിഡ് രോഗമുക്തി നേടി
കുവൈത്ത് സിറ്റി: കുവൈത്തിൽ 1230 പേർ കോവിഡ് രോഗമുക്തി നേടി. ഒരു ദിവസം ഇത്രയധികം പേർ രോഗമുക്തി നേടുന്നത് ആദ്യമായാണ്. ഇതുവരെ രോഗമുക്തരായത് 11,386 പേരാണ്. 165 ഇന്ത്യക്കാർ ഉൾപ്പെടെ 851 പുതിയ കേസുകൾ ആണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്.
ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 212 ആയി. ഇതുവരെ 27,043 പേർക്കാണ് കോവിഡ് ബാധിച്ചത്. 15,445 പേർ ചികിത്സയിൽ കഴിയുന്നു. ഫർവാനിയ ഗവർണറേറ്റിൽ 279 പേർ, അഹ്മദി ഗവർണറേറ്റിൽ 214 പേർ, ജഹ്റ ഗവർണറേറ്റിൽ 139 പേർ, ഹവല്ലി ഗവർണറേറ്റിൽ 117 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 102 പേർ എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്തു.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ് അൽ ശുയൂഖ് 84, ഫർവാനിയ 59, അബ്ദലി 53, ഖൈത്താൻ 45 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.