കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂലയിലെ മണി എക്സ്ചേഞ്ചിൽ നിന്ന് തോക്കുചൂണ്ടി 10,000 ദീനാർ കവർന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് രണ്ട് അജ്ഞാതർ ആയുധങ്ങളുമായി എക്സ്ചേഞ്ചിലെത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്തത്.വെളുത്ത കാറിൽ കവർച്ചക്കാർ രക്ഷപ്പെട്ടതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി. വ്യാജ നമ്പർ പ്ലേറ്റുകളാണ് കാറിൽ ഘടിപ്പിച്ചിരുന്നത്.
നേരത്തേ ഈ മാസം തുടക്കത്തിൽ മഹ്ബൂലയിലെ മറ്റൊരു മണി എക്സ്ചേഞ്ചിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനായി ധനകാര്യ സ്ഥാപനങ്ങൾക്ക് ചുറ്റുമുള്ള സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.