കുവൈത്ത് സിറ്റി: വിശപ്പ് അനുഭവിക്കുന്ന 100 കോടി ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതി കുവൈത്ത് പ്രഖ്യാപിച്ചു. െഎക്യരാഷ്ട്ര സഭയുമായി സഹകരിച്ചാണ് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പട്ടിണി അനുഭവിക്കുന്ന ജനങ്ങൾക്ക് കുവൈത്ത് ഭക്ഷണം എത്തിച്ചുനൽകുക. പദ്ധതിയുടെ ഒരു വർഷം നീളുന്ന ആദ്യഘട്ടത്തിന് തുടക്കം കുറിച്ചു. ‘വിശപ്പിനെതിരെ മനുഷ്യത്വം’ എന്ന പ്രമേയത്തിൽ കുവൈത്തിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിനിടെയാണ് കുവൈത്ത് പ്രഖ്യാപനം നടത്തിയത്. വികസനത്തിെൻറ അപര്യാപ്തതയും യുദ്ധങ്ങളും ആഭ്യന്തര സംഘർഷങ്ങളുമാണ് ലോകത്ത് പട്ടിണി വിതക്കുന്നതെന്ന് ജി.സി.സി ജനറൽ സെക്രട്ടറി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി സമ്മേളനത്തിൽ പറഞ്ഞു. മാനുഷിക സേവനരംഗത്ത് ലോകത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് കുവൈത്ത് നടത്തിവരുന്നത്.
യമൻ, സിറിയ, ജോർഡൻ, ഇത്യോപ്യ, ഘാന, ഫലസ്തീൻ തുടങ്ങി കുവൈത്തിെൻറ കാരുണ്യത്തിെൻറ കൈ നീണ്ട രാജ്യങ്ങൾ നിരവധിയാണ്. യുദ്ധത്തിലൂടെ കുവൈത്തിനെ തരിപ്പണമാക്കിയ ഇറാഖിനും കുവൈത്ത് വാരിക്കോരിക്കൊടുക്കുന്നു. സ്കൂളുകൾ, അനാഥാലയങ്ങൾ, തൊഴിൽ കേന്ദ്രങ്ങൾ, മസ്ജിദുകൾ തുടങ്ങി കുവൈത്ത് സാമ്പത്തിക സഹായത്താൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിരവധിയാണ്. ലോകതലത്തിൽ സേവന മേഖലകളിൽ സംഭാവനകൾ അർപ്പിച്ചതിന് ഐക്യരാഷ്ട്ര സഭ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് മാനുഷിക സേവനത്തിെൻറ ലോക നായക പട്ടം നൽകി ആദരിച്ചിരുന്നു. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഭൂകമ്പം, സൂനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളായാലും യുദ്ധക്കെടുതികളായാലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ അമീറിെൻറ നേതൃത്വത്തിൽ കുവൈത്ത് വൻ സഹായമാണ് പ്രഖ്യാപിക്കാറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.