പിടികൂടിയ ഭക്ഷണ ട്രക്ക്
Posted On
date_range Updated On
date_range 10 അനധികൃത ഭക്ഷണ ട്രക്കുകൾ പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ 10 അനധികൃത ഭക്ഷണ ട്രക്കുകൾ പിടികൂടി. നിയമലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങൾ പിടികൂടി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു. അംഗീകാരം ഇല്ലാത്ത സ്ഥലങ്ങളിൽ ഫുഡ് ട്രക്കുകൾ പ്രവർത്തിപ്പിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.