കല കുവൈത്ത്​ ഒമ്പതാം ചാർട്ടേഡ് വിമാനം 28ന്​ കൊച്ചിയിലേക്ക്​

കുവൈത്ത്​ സിറ്റി: കല കുവൈത്തി​ൻെറ നേതൃത്വത്തിലെ ഒമ്പതാമത്​ ചാർട്ടേഡ് വിമാനം ആഗസ്​റ്റ്​ 28ന്​ യാത്രതിരിക്കും. ടിക്കറ്റ് നിരക്കായി ഇക്കോണമി ക്ലാസിന്​ 115 ദീനാറാണ്​ ഈടാക്കുന്നത്. എല്ലാ യാത്രക്കാർക്കും കല കുവൈത്ത്​ സൗജന്യമായി പി.പി.ഇ കിറ്റ് നൽകും. യാത്ര ചെയ്യാൻ താൽപര്യമുള്ളവർ www.kalakuwait.com എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത്​ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്‌ 60778686, 97683397 എന്നീ നമ്പറുകളിലും കൂടുതൽ വിവരങ്ങൾക്ക് 66627600, 94013575, 50336681 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.