കുവൈത്ത് കെ.എം.സി.സി മെഡിക്കൽ വിങ് സംഘടിപ്പിച്ച ‘മെഡിമീറ്റ്-2025’ൽ ഐ.പി.സി ജനറൽ
ഡയറക്ടർ അമ്മാർ അലി അൽ കൻദരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി മെഡിക്കൽ വിങ് പത്താം വാർഷികത്തോടനുബന്ധിച്ച് കുവൈത്തിലെ മെഡിക്കൽ-പാരാമെഡിക്കൽ ജീവനക്കാരെ പങ്കെടുപ്പിച്ച് ‘മെഡിമീറ്റ്-2025’ സംഘടിപ്പിച്ചു. വിവിധ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ നൂറിൽപരം ആരോഗ്യ ജീവനക്കാർ പങ്കെടുത്തു.
കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുസ്തഫ കാരി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ഡോ. അമീർ മുഖ്യപ്രഭാഷണം നടത്തി. ഐ.പി.സി ജനറൽ ഡയറക്ടർ അമ്മാർ അലി അൽ കൻദരി മെഡിക്കൽ വിങ് ലോഗോ പ്രകാശനം ചെയ്തു.
മെഡിക്കൽ വിങ് പതിറ്റാണ്ടിലൂടെ’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കെ.എം.സി.സി ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, മെഡിക്കൽ ജീവനക്കാരായ വിജേഷ്, ജാവിദ് എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ഇഖ്ബാൽ മാവിലാടം, എം.ആർ. നാസർ, ഡോ. മുഹമ്മദലി, ഫാസിൽ കൊല്ലം, ഇല്യാസ് വെന്നിയൂർ, മെഡിക്കൽ വിങ് ഭാരവാഹികളായ നിഹാസ് വാണിമേൽ, ഷറഫുദ്ദീൻ ഹംസ, മുഹമ്മദ് അബ്ദുൽ സത്താർ, ഷഹീദ് പാട്ടില്ലത്ത്, അനസ് തയ്യിൽ, ഫസലുറഹ്മാൻ വെട്ടത്തൂർ, മൊയ്ദീൻ ബായാർ, സലാം പട്ടാമ്പി, മുഹമ്മദ് കമാൽ, ഫൈസൽ പരി, ഷാനിദ് നടുക്കണ്ടി, മുഹമ്മദ് ഇയാസ്, മുഹമ്മദ് മനോളി, അമീർ എന്നിവർ സംബന്ധിച്ചു. മെഡിക്കൽ വിങ് ജനറൽ കൺവീനർ മുഹമ്മദ് അറഫാത്ത് സ്വാഗതവും വൈസ് ചെയർമാൻ ഡോ. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.