ഹിജ്​റ പുതുവർഷ ദിനം ആഗസ്​റ്റ്​ 31ന്​

ദുബൈ: ഹിജ്​റ വർഷം 1441ന്​ ശനിയാഴ്​ച​ തുടക്കമാവും. സൗദിയിലെ തമീർ വാനനിരീക്ഷണ കേ​ന്ദ്രത്തിലും മറ്റു രാജ്യങ്ങളിലു ം മുഹർറം മാസപ്പിറവി കണ്ടതി​ന്‍റെ അടിസ്​ഥാനത്തിലാണ്​ പുതുവർഷം പ്രഖ്യാപിക്കപ്പെട്ടത്​. ശനിയാഴ്​ച പുതുവർഷ ദിനം കഴിഞ്ഞ്​ ഞായറാഴ്​ച മുതൽ സർക്കാർ^സ്വകാര്യ സ്​ഥാപനങ്ങൾ സാധാരണഗതിയിൽ പ്രവർത്തിക്കുമെന്ന്​ ഫെഡറൽ അതോറിറ്റി ഫോർ ഗവർമ​െൻറ്​ ഹ്യൂമൻ റിസോഴ്​സസ്​ വാർത്താകുറിപ്പിൽ അറിയിച്ചു.

യു.എ.ഇയിലെ സ്​കൂളുകളും ഞായറാഴ്​ച മുതൽ പ്രവർത്തനമാരംഭിക്കും. കഴിഞ്ഞ രാത്രി പസഫിക്​ തീരത്തും അമേരിക്കൻ മേഖലകളിലും മാത്രമേ ചാന്ദ്ര ദർശനത്തിന്​ സാധ്യതയുള്ളൂ എന്നാണ്​ വാനനിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നത്​. എന്നാൽ, കണക്കുകൂട്ടൽ തെറ്റിച്ച്​ ചന്ദ്രപ്പിറ ദൃശ്യമാവുകയായിരുന്നു.

Tags:    
News Summary - hijri new year -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.