അബൂദബി/ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാലു മലപ്പുറം സ്വദേശികൾ മണിക്കൂറുകൾക്കിടെ ഗൾഫിൽ മരിച്ചു. എടപ്പാൾ ഐലക്കാട് സ്വദേശി കുണ്ടുപറമ്പിൽ അഗുണ്ണിയുടെ മകൻ മൊയ്തുട്ടി (50) അബൂദബിയിലും തിരൂര്‍ മുത്തൂര്‍ സ്വദേശി കൊടാലില്‍ കുഞ്ഞുമുഹമ്മദിെൻറ മകന്‍ അബ്ദുല്‍ കരീം (48) ദുബൈയിലും ആണ് മരിച്ചത്. ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ സ്വദേശി പുള്ളിയിൽ ഉമ്മർ (49), തുവ്വൂർ ഐലാശ്ശേരി അസൈനാർപടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (49) എന്നിവരാണ് ജിദ്ദയിൽ മരിച്ചത്.
അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിൽസയിലായിരുന്നു മൊയ്തുട്ടി. കേരള സാംസ്‌കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം ഉം അൽ നാറിലെ അറബി വീട്ടിൽ ഡ്രൈവറായിരുന്നു. മാതാവ്: ഐഷ. ഭാര്യ: റംല. മക്കൾ: സഫ്‌വാൻ, സുഹൈൽ, സഹ്‌ല. സഹോദരങ്ങൾ: സെയ്താലി (അജ്മാൻ), ബഷീർ, സുബൈർ, നബീസ, സഫിയ, ഫൗസിയ. മൃതദേഹം ബനിയാസിൽ ഖബറടക്കി. കേരള സാംസ്‌കാരിക വേദി ഭാരവാഹികളായ റഊഫ് നാലകത്ത്, ശറഫുദ്ദീൻ മുളയങ്കാവ് എന്നിവർ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പുള്ളിയിൽ ഉമ്മർ ജിദ്ദ നാഷണൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മരിച്ച മുഹമ്മദലി റുവൈസിൽ കാറാ മൊത്തക്കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ജിദ്ദയിലെ ജാമിഅ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലിരിക്കെയാണ് മരണം. 20 വർഷക്കാലമായി ജിദ്ദയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ഒന്നര വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. പിതാവ്: ഉണ്ണി മൂസ്സ, മാതാവ്: ഫാത്തിമ, ഭാര്യ: സീനത്ത്, മക്കൾ: ജംഷീർ (ജിദ്ദ), ബാദുഷ, നിഷ്വ.
കോവിഡ് ബാധിച്ച് ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ കരീം സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഭാര്യ: സലീന. മക്കൾ: ഷഹല്‍, സുഹ ഫാത്തിമ, സിദറ. തിരൂരിെൻറ പ്രവാസ കൂട്ടായ്മയായ ടീം തിരൂരിെൻറ മുന്‍ ജോ.സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗം, ദുബൈ കോരങ്ങത്ത് മഹല്ല് കമ്മറ്റി ഖജാന്‍ജി എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.