സർക്കാർ ഓഫിസുകൾ ഞായറാഴ്ച മുതൽ സാധാരണ നിലയിലേക്ക്

മനാമ: മേഖലയിലുണ്ടായ ആക്രമണ സാഹചര്യത്തിൽ വർക്ക് അറ്റ് ഹോം പ്രഖ്യാപിച്ച സർക്കാർ മേഖലകളിലെ ജോലികൾ 2026 ഏപ്രിൽ 26, ഞായറാഴ്ച മുതൽ വീണ്ടും സാധാരണ നിലയിലാവും.

ബഹ്‌റൈൻ സിവിൽ സർവീസ് ബ്യൂറോ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം, രാജ്യത്തെ എല്ലാ സർക്കാർ വകുപ്പുകളിലും ജീവനക്കാർ നേരിട്ടെത്തി ജോലി ചെയ്യേണ്ടി വരും.

എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ, അതോറിറ്റികൾ എന്നിവക്ക് നിർദേശം ബാധകമാണ്.

Tags:    
News Summary - Government offices to return to normal operations from Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.