Posted On
date_range Updated On
date_range ഇന്ത്യൻ എംബസി 21ന് യോഗ ദിനാചരണം സംഘടിപ്പിക്കും
മനാമ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ എംബസി, ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസിന്റെ സഹകരണത്തോടെ യുനെസ്കോ ഹെറിറ്റേജ് സൈറ്റായ ബഹ്റൈൻ ഫോർട്ടിൽ 21ന് യോഗ സെഷൻ സംഘടിപ്പിക്കും. വൈകുന്നേരം 6:45 മുതലാണ് പരിപാടി. ‘യോഗ ഫോർ വസുധൈവ കുടുംബകം’ എന്ന പ്രമേയത്തിൽ നടക്കുന്ന യോഗ സെഷനിൽ എല്ലാവരെയും ക്ഷണിക്കുന്നതായി എംബസി അറിയിച്ചു. പങ്കെടുക്കുന്നവർക്ക് https://forms.gle/SRVenBJT33oFRr9r9 എന്ന ഫോമിൽ രജിസ്റ്റർ ചെയ്യാം. 15 മിനിറ്റ് മുമ്പ് പരിപാടി സ്ഥലത്ത് എത്തിച്ചേരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.