വൈ.എം.സി.എ പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range വൈ.എം.സി.എ പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു
മനാമ: വൈ.എം.സി.എ ബഹ്റൈൻ പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സാറിലെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു.
ഡിസംബർ 9ന് അധാരി പാർക്കിലെ ന്യൂ സീസൺസ് ഹാളിൽ നടക്കുന്ന വൈ.എം.സി.എ ക്രിസ്മസ് കരോളിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു.
വൈ.എം.സി.എ ബഹ്റൈൻ പ്രസിഡന്റ് സോമൻ ബേബി, വൈ.എം.സി.എ സെക്രട്ടറി ഷിബു തോമസ്, കമ്മിറ്റി അംഗങ്ങളായ റോയ് ഇടിക്കുള, ജിജു വർഗീസ്, ക്വയർ ഡയറക്ടർ ഷാജിമോൻ ക്രിസ്തുദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.