ബഹ്റൈന്‍ പാരാലിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് അല്മാജദും വേള്‍ഡ് തൈക്വാൻഡോ ഫെഡറേഷന് പ്രസിഡന്റ് ഡോ. ചുങ്വോന് ചൗവും ധാരണപത്രത്തില്‍ ഒപ്പുവെക്കുന്നു
മനാമ: ലോക പാരാ തൈക്വാൻഡോ ഓപണ്‍ 2024 പൂംസേ ചാമ്പ്യന്‍ഷിപ് ബഹ്റൈനില്‍ നടക്കും. 2024 നവംബര്‍ 26 മുതൽ 29 വരെ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ് നടക്കുന്നത്. ബഹ്റൈന്‍ പാരാലിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് അല്മാജദും വേള്‍ഡ് തൈക്വാൻഡോ ഫെഡറേഷന് പ്രസിഡന്റ് ഡോ. ചുങ്വോന് ചൗവും ധാരണപത്രത്തില്‍ ഒപ്പുവെച്ചു.
ഈ ആഗോള പാരാ തൈക്വാൻഡോ കായിക മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അലി മുഹമ്മദ് അല്മാജദ് അഭിമാനം പ്രകടിപ്പിച്ചു. ലോകോത്തര കായിക കേന്ദ്രവും സ്പോര്‍ട്സ് ടൂറിസം ആഗോള ലക്ഷ്യസ്ഥാനവുമെന്ന നിലയിൽ ബഹ്റൈനുള്ള അംഗീകാരമാണിത്.
വേള്‍ഡ് തൈക്വാൻഡോ ഫെഡറേഷനെ അദ്ദേഹം നന്ദി അറിയിച്ചു. ബഹ്റൈന്‍ പാരാലിമ്പിക് കമ്മിറ്റിയുമായുള്ള സഹകരണത്തെ പ്രശംസിച്ച ഡോ. ചുങ്വോണ്‍ ചൗ, ആഗോള കായിക ലക്ഷ്യസ്ഥാനമായും ലോകമെമ്പാടുമുള്ള പാരാ അത്ലറ്റുകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയായും ചാമ്പ്യന്‍ഷിപ് മാറുമെന്ന് പറഞ്ഞു.
ചാമ്പ്യന്‍ഷിപ് വിജയകരമായി നടത്താനുള്ള ബഹ്റൈന്റെ കഴിവില്‍ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും inf0@npc.bh എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.