ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്: ശൈഖ് നാസർ ലോക ചാമ്പ്യൻ
മനാമ: ഫ്രാൻസിലെ മോൺപാസിയർ ഫീൽഡിൽ നടന്ന ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ ശൈഖ് നാസറിന് വീണ്ടും കിരീടം. ജീവ കാരുണ്യ, യുവജന കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധികൂടിയായ അദ്ദേഹം റോയൽ ബഹ്റൈൻ എൻഡുറൻസ് ടീമിനെ തുടർച്ചയായ രണ്ടാം വർഷമാണ് വിജയത്തിലേക്ക് നയിക്കുന്നത്.
160 കിലോമീറ്റർ ഓട്ടത്തിൽ വിജയിച്ച് ശൈഖ് നാസർ വ്യക്തിഗത കിരീടം നേടി. സ്ലൊവാക്യയിൽ നടന്ന ഷാമോറിൻ ചാമ്പ്യൻഷിപ്പിൽ 120 കിലോമീറ്റർ കുതിരയോട്ടത്തിൽ റോയൽ എൻഡുറൻസ് ടീമിനെ അദ്ദേഹം വിജയത്തിലെത്തിച്ചിരുന്നു.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും സുപ്രീം കൗൺസിൽ ഫോർ എൻവയേൺമെന്റിന്റെ വൈസ് പ്രസിഡന്റും റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സറിങ് ക്ലബ് (REHC) ഹൈ കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയർമാനും കൂടിയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.