റഷീദ് ഉമറിന് മലർവാടി രക്ഷാധികാരി സഈദ് റമദാൻ നദ്വി ഉപഹാരം നൽകുന്നു
മനാമ: മലർവാടി ബഹ്റൈൻ ചാപ്റ്റർ ആഭിമുഖ്യത്തിൽ റിസോഴ്സ് ടീമിന് പരിശീലനക്കളരി സംഘടിപ്പിച്ചു. കുട്ടികളില്‍ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സര്‍ഗാത്മകതയും സാമൂഹികാവബോധവും വളര്‍ത്തിയെടുക്കാനായി രൂപം കൊടുത്ത മലർവാടി മലയാളി വിദ്യാർഥികൾക്ക് ആവേശദായകമായ ഒട്ടേറെ പരിപാടികൾ ആവിഷ്കരിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നതായി പരിപാടി ഉദ്ഘാടനം ചെയ്ത രക്ഷാധികാരി സഈദ് റമദാൻ നദ്വി പറഞ്ഞു. കുഞ്ഞുങ്ങളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് ഭാവിയിൽ മികച്ച തലമുറയായി അവരെ വളർത്തിക്കൊണ്ടുവരാൻ മലർവാടി റിസോഴ്സ് ടീം അംഗങ്ങൾ ശ്രദ്ധ പുലർത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയിലെ ഇറം ഗ്രൂപ് ഐ.ടി ഡയറക്ടറും പ്രമുഖ മെന്ററുമായ റഷീദ് ഉമർ പരിശീലനക്കളരിക്ക് നേതൃത്വം നൽകി. മലർവാടി സെക്രട്ടറി സാജിദ സലീം അധ്യക്ഷത വഹിച്ച പരിപാടിയിൽ കൺവീനർ റഷീദ സുബൈർ, ഫ്രൻഡ്സ് ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ, സക്കിയ സമീർ എന്നിവർ സംസാരിച്ചു. സിഞ്ചിലെ ഫ്രൻഡ്സ് ഹാളിൽ നടന്ന പരിപാടിക്ക് ഹസീബ ഇർശാദ്, യു.കെ. നാസർ എന്നിവർ നേതൃത്വം നൽകി. എ.എം. ഷാനവാസ് പരിപാടി നിയന്ത്രിച്ചു. റഷീദ് ഉമറിന് മലർവാടി ബഹ്റൈൻ ചാപ്റ്ററിന്റെ ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.