Posted On
date_range Updated On
date_range താമസ മേഖലകളിൽ രാത്രി വൈകിയും ജോലി; പെർമിറ്റ് സേവനം വേഗത്തിലാക്കി മന്ത്രാലയം
മനാമ: താമസ മേഖലകളിൽ വൈകീട്ട് അല്ലെങ്കിൽ രാത്രി വൈകിയുള്ള സമയങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള പെർമിറ്റിനായി അപേക്ഷിക്കുന്ന ഡിജിറ്റൽ സേവനം ആഭ്യന്തര മന്ത്രാലയം വികസിപ്പിച്ചു. നിർമ്മാണം, അറ്റകുറ്റപ്പണി തുടങ്ങിയ ജോലികൾക്കായി അതത് സെക്യൂരിറ്റി ഡയറക്ടറേറ്റിൽ നിന്ന് പെർമിറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനും സേവനക്ഷമത വർദ്ധിപ്പിക്കാനും ഈ പുതിയ ഡിജിറ്റൽ സംവിധാനം സഹായിക്കും.
സേവന വികസന പ്രക്രിയയുടെ ഭാഗമായി, മുഴുവൻ നടപടിക്രമങ്ങളും പൂർണ്ണമായി ഓട്ടോമേറ്റഡ് ആക്കിയതിലൂടെ അപേക്ഷ തീർപ്പാക്കുന്നതിനുള്ള സമയം അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ നിന്ന് രണ്ട് ദിവസമായി കുറച്ചിട്ടുണ്ട്. അപേക്ഷാ സംവിധാനത്തിലെ ഘട്ടങ്ങൾ ലളിതമാക്കിയതും ഉപയോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ സേവനം ലഭ്യമാക്കാൻ സഹായകരമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.