Posted On
date_range Updated On
date_range വനിത പൊലീസ് വിഭാഗം ലോക ശിശുദിനാഘോഷം സംഘടിപ്പിച്ചു
മനാമ: വനിത പൊലീസ് വിഭാഗം ലോക ശിശുദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയം, പബ്ലിക് സെക്യൂരിറ്റി സ്പോർട്സ് യൂനിയൻ എന്നിവയുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കാളികളായി. കുട്ടികളുടെ അവകാശങ്ങളും സമൂഹത്തിൽ അവർക്കുള്ള പരിഗണനയും ശക്തിപ്പെടുത്താൻ ഇത്തരം ദിനാഘോഷങ്ങളിലൂടെ സാധ്യമാവുമെന്ന് വനിത പൊലീസ് വിഭാഗം അറിയിച്ചു. സാമൂഹിക പങ്കാളിത്തത്തോടെ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.