റിയാദ് എക്സ്പോയിൽ ബഹ്റൈൻ പങ്കെടുക്കുന്നത് സംബന്ധിച്ച് ധാരണപത്രം ഒപ്പുവെക്കുന്നു

റിയാദ് എക്സ്പോയിൽ ബഹ്റൈൻ പങ്കെടുക്കും; കരാറിൽ ഒപ്പിട്ടു

മനാമ: 2030ലെ റിയാദ് എക്സ്പോയിൽ ബഹ്റൈൻ സംസ്കാര, പുരാവസ്തു അതോറിറ്റി പങ്കെടുക്കും. ഇതുസംബന്ധിച്ച് ഔദ്യോഗിക ധാരണപത്രത്തിൽ ബഹ്റൈൻ സംസ്കാര, പുരാവസ്തു അതോറിറ്റി പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും റിയാദ് എക്സ്പോ 2030 സി.ഇ.ഒ തലാൽ അൽ മർറിയുമാണ് ഒപ്പുവെച്ചു. ‘ഭാവിക്കായുള്ള ദീർഘവീക്ഷണം’ എന്ന പ്രമേയത്തിൽ 2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെ സൗദി അറേബ്യയിൽ നടക്കുന്ന എക്സ്പോ ലോകമെമ്പാടുമുള്ള ആളുകളെയും സംസ്കാരങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ആഗോള വേദിയാകും.

ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധങ്ങളുടെ ആഴവും വിവിധ മേഖലകളിൽ വർധിച്ചുവരുന്ന സഹകരണവുമാണ് ഈ പങ്കാളിത്തം വെളിവാക്കുന്നതെന്ന് ശൈഖ് ഖലീഫ ബിൻ അഹ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. സാംസ്കാരിക വിജ്ഞാന വിനിമയത്തിനും പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള ആഗോള വേദി ഒരുക്കാൻ തയാറെടുപ്പ് തുടരുകയാണെന്ന് തലാൽ അൽ മർറി പറഞ്ഞു.

Tags:    
News Summary - Bahrain to Participate in Riyadh Expo 2030

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.