ബഹ്റൈൻ ഓങ്കോളജി സെന്റർ

അണ്ഡാശയാർബുദത്തിന് നൂതന ചികിത്സയൊരുക്കി ബഹ്റൈൻ

ബഹ്റൈൻ: അണ്ഡാശയാർബുദം ബാധിച്ച രോഗികൾക്ക് നൂതന ചികിത്സയൊരുക്കി ബഹ്റൈൻ ഓങ്കോളജി സെന്റർ. ‘ഹൈപ്പർതെർമിക് ഇൻട്രാപെറിറ്റോണിയൽ കീമോതെറപ്പി' (HIPEC) സാങ്കേതികവിദ്യ ഇവിടെ അവതരിപ്പിച്ചക്കുന്ന പശ്ചിമേഷ്യയിലെ രണ്ടാമത്തെ രാജ്യമായി ബഹ്റൈൻ മാറി.

ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി റോയൽ മെഡിക്കൽ സർവിസസ് കമാൻഡർ ബ്രിഗേഡിയർ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അറിയിച്ചു. മുഴകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ശേഷം ഉയർന്ന താപനിലയിൽ ചൂടാക്കിയ കീമോതെറാപ്പി മരുന്ന് നേരിട്ട് ഉദര അറയിൽ (abdominal cavity) എത്തിക്കുന്ന ചികിത്സാരീതിയാണ് ഹൈപ്പർതെർമിക് ഇൻട്രാപെറിറ്റോണിയൽ കീമോതെറപ്പി.

Tags:    
News Summary - Bahrain Becomes Second Country in West Asia to Introduce HIPEC Treatment for Ovarian Cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.