ഹർഷ ശ്രീഹരി

ഡോറിസ് മാർട്ടിന്റെ പുസ്തകത്തിൽ ഹർഷ ശ്രീഹരിക്കും ഇടം

മനാമ: ബഹ്റൈനിലെ സ്ത്രീകളുടെ മുന്നേറ്റത്തിനും ശാക്തീകരണത്തിനും പിന്തുണ നൽകുന്ന ‘സുപ്രീം കൗൺസിൽ ഫോർ വിമൻ’ (SCW) രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ സൊസൈറ്റി ഫോർ ഹ്യൂമൻ ക്യാപിറ്റൽ മാനേജ്മെന്റിൽ വുമൺ ഇൻ ടെക്ന്റെ ബോർഡ് അംഗവും ചെയർപേഴ്സനും ബിസിനസ് ലീഡറുമായ ഡോറിസ് മാർട്ടിൻ രചിച്ച “Women Who Reinvented Their Careers” എന്ന പുസ്തകത്തിൽ ഇടം നേടി ഹർഷ ശ്രീഹരി. ബഹ്റൈനിൽ കരിയറിൽ പുതിയ വഴികൾ കണ്ടെത്തി വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന 100 വനിതകളെയാണ് പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത്. 30 വ്യത്യസ്ത രാജ്യക്കാരായ വനിതകളുടെ അനുഭവങ്ങളും നേട്ടങ്ങളും വിവിധ മേഖലകളിലെ അവരുടെ പ്രവർത്തനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടായ്മയിലാണ് കണ്ണൂർ സ്വദേശിനിയും ബഹ്റൈനിലെ സംരംഭകയുമായ ഹർഷ ശ്രീഹരിയും ഇടം നേടിയത്.

ബഹ്റൈനിലെ സാങ്കേതിക മേഖലയിൽ കഴിഞ്ഞ ഒൻപത് വർഷമായി ബിസിനസ് നടത്തുന്ന ഹർഷ, സാങ്കേതിക സേവനങ്ങൾക്കൊപ്പം അറിവ് പങ്കുവെക്കൽ, സമൂഹ ശാക്തീകരണം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലും സജീവമായി പ്രവർത്തിക്കുന്നു.

പുസ്തകത്തിൽ തന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന വിവരം ഹർഷയ്ക്ക് ആദ്യം അറിയില്ലായിരുന്നു. പുസ്തകത്തിന്റെ രചയിതാവ് ഡോറിസ് മാർട്ടിൻ തന്നെയാണ് ഇക്കാര്യം ഹർഷയെ അറിയിച്ചത്.

തുടർന്ന് പുസ്തകം പരിശോധിച്ചപ്പോൾ 38-ാം നമ്പറായി ഹർഷ ശ്രീഹരിയെ പരിചയപ്പെടുത്തുന്ന ഭാഗം കണ്ടെത്തുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച ഈ അംഗീകാരത്തിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഹർഷ പറഞ്ഞു. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 100 വനിതകളെ ഒരുമിച്ച് പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തിൽ ഒരു മലയാളി സംരംഭകയ്ക്കും ഇടം ലഭിച്ചത് ബഹ്റൈനിലെ മലയാളി സമൂഹത്തിന് അഭിമാനകരമായ ഒരു നേട്ടമാണ്.

Tags:    
News Summary - Malayali Entrepreneur Harsha Srihari Featured in Doris Martin’s Book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.