ഡബ്ല്യു.എം.സി: ബാബു കുഞ്ഞിരാമൻ രാജിവെച്ചു

മ​നാ​മ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്​​റൈ​ൻ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന്​ രാ​ജി​വെ​ച്ച​താ​യി ബാ​ബു കു​ഞ്ഞി​രാ​മ​ൻ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ലെ എ​ട്ടു​പേ​രും രാ​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ജി​ക്ക​ത്ത്​ ഗ്ലോ​ബ​ൽ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ​താ​യും ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്‍റ്, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്, മി​ഡി​ലീ​സ്റ്റ് പ്ര​സി​ഡ​ന്‍റ്​ എ​ന്നി​വ​രെ രാ​ജി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ച്ച​താ​യും ബാ​ബു കു​ഞ്ഞി​രാ​മ​ൻ പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ബ​ഹ്‌​റൈ​നി​ൽ ന​ട​ന്ന ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് രാ​ജി​ക്ക് കാ​ര​ണ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ദീ​പ ജ​യ​ച​ന്ദ്ര​ൻ, വൈ​സ്​ ചെ​യ​ർ​മാ​ൻ​മാ​രാ​യ വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ, ജെ​യ്​​സ​ൻ കാ​വും​കോ​ലോ​ത്ത്, അ​സി. സെ​ക്ര​ട്ട​റി ഗ​ണേ​ഷ്​ ന​മ്പൂ​തി​രി, എ​ക്സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​ജീ​വ്​ വെ​ള്ളി​ക്കോ​ത്ത്, എ​ബി തോ​മ​സ്, കെ.​എ​സ്​ ബി​ജു എ​ന്ന​വ​രാ​ണ്​ രാ​ജി​വെ​ച്ച മ​റ്റു​ള്ള​വ​ർ.

Tags:    
News Summary - WMC: Babu Kunhiraman resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.