വിസ്‌ഡം ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളവിഭാഗം വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്ററുമായി ചേർന്ന് നടത്തുന്ന "ഫാമിലി കോൺഫറൻസ്" ഈ വരുന്ന ഒക്ടോബർ 30 വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഹൂറ റയ്യാൻ സെന്ററിൽ വെച്ച് നടന്ന പ്രഖ്യാപന സമ്മേളനത്തിൽ പ്രസിഡന്‍റ് ഹംസ കെ. ഹമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സമ്മേളനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് നാട്ടിലും ഗൾഫിലെ വിവിധ സ്ഥലങ്ങളിലുമായി നടക്കുന്ന പരിപാടികളെക്കുറിച്ചും സ്വാലിഹ് അൽ ഹികമി വിവരിച്ചു.

സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന്നായി വി.പി. അബ്ദു റസാഖ് ചെയർമാനും അബ്ദു സലാം ചങ്ങരം ചോല ജനറൽ കൺവീനറുമായി വിപുലമായൊരു സ്വാഗതം സംഘം രൂപീകരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്‍മാഈൽ നന്ദി പറഞ്ഞു.

Tags:    
News Summary - Wisdom Family Conference Announcement Session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.