Posted On
date_range Updated On
date_range ആരോഗ്യ മേഖലയിൽ യമനുമായി സഹകരിക്കും -മന്ത്രി
മനാമ: ആരോഗ്യ രംഗത്ത് യമനുമായി സഹകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ വ്യക്തമാക്കി.
യമൻ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി അഹ്മദ് അൽ കമാലിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ. ബഹ്റൈനിൽ ആരംഭിച്ച ജി.സി.സി മന്ത്രിതല സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. കോവിഡുമായി ബന്ധപ്പെട്ട് ബഹ്റൈൻ സ്വീകരിച്ച നടപടികൾ ആരോഗ്യ മന്ത്രി വിശദീകരിച്ചു. കൂടിക്കാഴ്ചയിൽ ബഹ്റൈനിലെ യമൻ അംബാസഡർ ഡോ. അലി അൽ അഹ്മദി, ആരോഗ്യ മന്ത്രാലയത്തിലെ പൊതു ആരോഗ്യകാര്യ അസി. അണ്ടർ സെക്രട്ടറി ഡോ. മർയം അൽ ഹാജിരി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.