കൊച്ചിയിലെത്തിയ യാത്രക്കാരെ ബി.കെ.എസ്.എഫ്, ബി.എം.ബി.എഫ് അംഗങ്ങൾ സ്വീകരിക്കുന്നു
മനാമ: സാധാരണക്കാരായ പ്രവാസികൾക്കായി ബി.കെ.എസ്.എഫ്, ബി.എം.ബി.എഫ് കൂട്ടായ്മകൾ സംയുക്തമായി ഒരുക്കിയ കുറഞ്ഞ നിരക്കിലുള്ള വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിൽ ഊഷ്മള സ്വീകരണം. രണ്ട് ദിവസങ്ങളിലായി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ സംഘടനാ ഭാരവാഹികൾ നേരിട്ടെത്തി സ്വീകരിച്ചു. ബി.കെ.എസ്.എഫ്, ബി.എം.ബി.എഫ് എന്നിവരുടെ നേതൃത്വത്തിൽ നജീബ് കടലായി, ബഷീർ വാണിയക്കാട്, സിയാദ് ഏഴംകുളം, അശറഫ് മായഞ്ചേരി എന്നിവർ വിമാനത്താവളത്തിലെ സ്വീകരണത്തിന് നേതൃത്വം നൽകി. വിമാനയാത്രാ നിരക്ക് കുത്തനെ വർധിച്ച സാഹചര്യത്തിൽ പ്രവാസികൾക്ക് ആശ്വാസമായാണ് ഈ ബദൽ യാത്രാമാർഗ്ഗം ഒരുക്കിയത്. ബഹ്‌റൈനിൽ നിന്നും റോഡ് മാർഗ്ഗം ഒമാനിലെത്തിച്ച്, അവിടെ നിന്നാണ് കൊച്ചിയിലേക്ക് വിമാന സർവീസ് ഒരുക്കിയത്.
വിമാന ടിക്കറ്റിന് പുറമെ, ഒമാനിലേക്കുള്ള ബസ് ചാർജ്ജ്, മറ്റ് യാത്രാ നടപടിക്രമങ്ങൾ, ലഘുഭക്ഷണം എന്നിവയും ഉൾപ്പെട്ട പാക്കേജാണ് യാത്രക്കാർക്കായി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.