രാജീവ് നാവായിക്കുളത്തിന് പ്രവാസി വെൽഫെയർ ബഹ്റൈൻ നൽകിയ യാത്രയയപ്പ്
മനാമ: ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ ബഹ്റൈൻ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും സാംസ്കാരിക പ്രവർത്തകനുമായ രാജീവ് നാവായിക്കുളത്തിന് പ്രവാസി വെൽഫെയർ ബഹ്റൈൻ യാത്രയയപ്പ് നൽകി. പ്രവാസി വെൽഫെയറിന്റെ രൂപീകരണ കാലം മുതൽ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചുവരുന്ന രാജീവ് നാവായിക്കുളം കവിയും നാടക രചയിതാവുമാണ്. കഴിഞ്ഞ 15 വർഷമായി ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക-സേവന മേഖലകളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. രാജീവിന്റെ നിസ്വാർത്ഥ സേവനങ്ങളെ അഭിനന്ദിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് സൗഹൃദത്തിന്റെയും സാഹോദര്യത്തിൻ്റെയും സ്നേഹത്തിന്റെയും നിമിഷങ്ങളാൽ ധന്യമായിരുന്നു. പ്രവാസ ലോകത്തെ അദ്ദേഹത്തിന്റെ ക്രിയാത്മക ഇടപെടലുകൾ മാതൃകാപരമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി സ്വാഗതം ആശംസിച്ച പരിപാടിയിൽ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. ബദറുദ്ദീൻ പൂവാർ, മുഹമ്മദലി സി.എം, ഷരീഫ് കായണ്ണ, ഇർഷാദ് കോട്ടയം, ഷാഹുൽ ഹമീദ് വെന്നിയൂർ, ലത്തീഫ് കടമേരി, അക്ബർ ഷാ, അഡ്വ. ഷഫ്ന തയ്യിബ്, സാജിർ ഇരിക്കൂർ, മൊയ്തു തിരുവള്ളൂർ, അനസ് കാഞ്ഞിരപ്പള്ളി, സഞ്ജു സാനു, അബ്ദുല്ല കുറ്റ്യാടി, ജിജി മുജീബ്, സബീന ഖാദർ, സുമയ്യ ഇർഷാദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
മറുപടി പ്രസംഗത്തിൽ രാജീവ് നാവായിക്കുളം തന്റെ പ്രവാസകാല അനുഭവങ്ങളും സംഘടനയോടും സഹപ്രവർത്തകരോടുമുള്ള നന്ദിയും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.