യു.പി.പി ഭാരവാഹികൾ പത്രസമ്മേളനത്തിനിടെ

ബാഹ്യ ഇടപെടലുകളും, കാര്യക്ഷമതയില്ലായ്മയും

മനാമ: ഇന്ത്യന്‍സ്കൂള്‍ നിലവില്‍ രക്ഷിതാക്കളല്ലാത്ത ചില ബാഹ്യശക്തികളുടെ അമിതമായ ഇടപെടലുകളും നിലവിലെ ഭരണസമിതിയുടെ കാര്യക്ഷമതയില്ലായ്മയും ഇന്ത്യന്‍ സ്കൂളിന്‍റെ തകര്‍ച്ചക്ക് കാരണമായി തീരുമെന്ന് യുനൈപാരന്റ്സ് പാനൽ (യു.പി.പി) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.

ജി.സി.സിയിലെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മാർച്ചിലെ ഗതാഗത ഫീസ് ഒഴിവാക്കണമെന്ന് യു.പി.പിയും നിരവധി രക്ഷിതാക്കളും സ്കൂള്‍ ഭാരവാഹികള്‍ക്ക് ഔദ്യോഗികമായി നിവേദനങ്ങൾ അയച്ചിട്ടും ഇതുവരെ ആര്‍ക്കും വ്യക്തമായ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും യു.പി.പി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്കൂളിലെ ജെ‌.ഇ‌.ഇ പരീക്ഷാ കേന്ദ്രം വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടും യു‌.പി.‌പി അടക്കം നിരവധി സംഘടനകള്‍ സജീവമായി ഇടപെട്ടിട്ടുണ്ട്.

20 ദിനാർ കുടിശ്ശികയുള്ളവരെ പോലും ഓൺലൈൻ ക്ലാസിൽ നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല. മെഗാ ഫെയറിലെ വരുമാനത്തിൽ വലിയ ഇടിവുണ്ടായത് ഭരണസമിതിയുടെ കഴിവുകേടാണ്. റിഫ കാമ്പസ് ലോൺ 2026 മാർച്ചിൽ അവസാനിക്കാനിരിക്കെ, ഇൻഫ്രാസ്ട്രക്ചർ ഫീസ് ഇനിയും തുടരുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. ഐടി മേഖലയിലും സ്കൂൾ ഭരണത്തിലും രക്ഷിതാക്കളല്ലാത്ത മുൻ കമ്മിറ്റി അംഗങ്ങൾ അമിതമായി ഇടപെടുന്നത് ഡാറ്റ സുരക്ഷയടക്കമുള്ള കാര്യങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. അധ്യയന വർഷാരംഭത്തിൽ പുസ്തക ലഭ്യത ഉറപ്പാക്കാത്തതും, സ്വകാര്യ വിതരണക്കാർ വഴി ഇവ ലഭ്യമാകുന്നതും ദുരൂഹമാണ്. കാര്യപ്രാപ്തിയുള്ള മുതിർന്ന അധ്യാപകരെയും സ്റ്റാഫിനെയും വ്യക്തിപരമായ കാരണങ്ങളാൽ ഒഴിവാക്കുന്നത് സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും യു.പി.പി ഭാരവാഹികൾ ആരോപിച്ചു.

ഫീസ് കുടിശ്ശികയുള്ളവർക്ക് ഓൺലൈൻ പേയ്മെന്റ് സൗകര്യം നിഷേധിക്കുന്നത് തിരുത്തണമെന്നും ഏപ്രിൽ 19 മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കണമെന്നും യു.പി.പി ആവശ്യപ്പെട്ടു. സ്ഥാപനത്തിന്‍റെ തകര്‍ച്ചക്ക് കാരണമായേക്കുന്ന പല നടപടികളില്‍ നിന്നും സ്കൂള്‍ ഭാരവാഹികള്‍ പൂര്‍ണമായും പിന്തിരിയേണ്ടതുണ്ടെന്നും യു.പി.പി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പത്രസമ്മേളനത്തില്‍ യു.പി.പി ചെയര്‍മാന്‍ ഡോക്ടര്‍ സുരേഷ് സുബ്രഹ്മണന്‍, മറ്റു നേതാക്കളായ എഫ്.എം. ഫൈസല്‍,

ഹാരിസ് പഴയങ്ങാടി, ജാവേദ് പാഷ, ഡോ. ശ്രീദേവി, ചന്ദ്രബോസ്, മന്‍ഷീര്‍, സുനീഷ് സുശീലൻ അനസ് റഹീം എന്നിവര്‍ സംബന്ധിച്ചു.

Tags:    
News Summary - External interference and inefficiency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.