ഇസ്തംബൂളിൽ നടക്കുന്ന ഐ.പി.യുവിൽ പങ്കെടുക്കുന്ന ബഹ്റൈൻ സംഘം
മനാമ: ആഗോള വെല്ലുവിളികളെ നേരിടുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും ഐക്യരാഷ്ട്രസഭയുടെ പങ്ക് ശക്തിപ്പെടുത്തണമെന്ന് ബഹ്‌റൈൻ പ്രതിനിധി സംഘം ഊന്നിപ്പറഞ്ഞു
ഇസ്താംബുളിൽ നടക്കുന്ന ഇന്റർ-പാർലമെന്ററി യൂണിയന്റെ (ഐ.പി.യു) 152ാമത് ജനറൽ അസംബ്ലിയോടനുബന്ധിച്ച് നടന്ന യുണൈറ്റഡ് നേഷൻസ് അഫയേഴ്സ് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബഹ്റൈൻ പാർലമെന്ററി പ്രതിനിധി സംഘം. ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യുഎൻ ചാർട്ടർ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു. നീതിയുടെയും സമത്വത്തിന്റെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ സംഘടന കൂടുതൽ സജീവമാകണമെന്നും സംഘം ആവശ്യപ്പെട്ടു. ശൂറ കൗൺസിൽ അംഗം ഡോ. ബസ്സാം ഇസ്മായിൽ അൽബിൻ മുഹമ്മദ്, എം.പി ഹസ്സൻ ഇബ്രാഹിം ഹസ്സൻ എന്നിവരാണ് ബഹ്‌റൈനെ പ്രതിനിധീകരിച്ചത്. ലോകത്തുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് യു.എൻ ചാർട്ടറിൽ മാറ്റങ്ങൾ വരുത്തുന്നത് സംഘടനയുടെ ഫലപ്രാപ്തി വർധിപ്പിക്കാൻ അനിവാര്യമാണെന്ന് ഡോ. ബസ്സാം അൽബിൻ മുഹമ്മദ് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര തീരുമാനങ്ങൾ എടുക്കുന്നതിൽ വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും പാർലമെന്ററി സഹകരണത്തിലൂടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഎൻ പരിഷ്കരണ നടപടികളെ പിന്തുണയ്ക്കുന്നതിൽ പാർലമെന്റുകൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.