സമസ്തയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ബഹ്റൈൻ സമസ്ത മദ്റസയിലെ
അധ്യാപകരുടെ ഒരു ദിവസത്തെ വേതന വിഹിതം കൈമാറുന്നു
വയനാട് ദുരന്തം: മദ്റസ അധ്യാപകർ ഒരുദിവസത്തെ വേതനം കൈമാറി
മനാമ: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ആഹ്വാന പ്രകാരം സമസ്തയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ബഹ്റൈനിലെ സമസ്ത മദ്റസയിലെ അധ്യാപകരുടെ ഒരു ദിവസത്തെ വേതനവിഹിതം കൈമാറി.
മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി നേതാക്കളുടെ സാന്നിധ്യത്തിൽ റേഞ്ച് സെക്രട്ടറി ബഷീർ ദാരിമി സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖറുദ്ദീൻ കോയ തങ്ങളെ ഏൽപിച്ചു.
ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പരീക്ഷ ബോഡ് ചെയർമാൻ അശ്റഫ് അൻവരി ചേലക്കര, ട്രഷറർ മഹ്മൂദ് മാട്ടൽ, ഐ.ടി കോഓഡിനേറ്റർ അസ്ലം ഹുദവി, വൈസ് പ്രസിഡന്റുമാരായ ഹാഫിള് ശറഫുദ്ദീൻ മൗലവി, ഹംസ അൻവരി, എസ്.ബി.വി ചെയർമാൻ നിശാൻ ബാഖവി, സമസ്ത മദ്റസ അധ്യാപകരായ മുഹമ്മദ് മുസ് ലിയാർ, ശഹീം ദാരിമി, അബ്ദുറസാഖ് ഫൈസി, കാസിം മൗലവി, കരീം മാഷ് തുടങ്ങിയർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.