​വേ​ത​ന​സം​ര​ക്ഷ​ണ സം​വി​ധാ​നം മേ​യ്​ ഒ​ന്ന്​ മു​ത​ൽ

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ വേ​ത​ന​സം​ര​ക്ഷ​ണ സം​വി​ധാ​നം മേ​യ്​ ഒ​ന്ന്​ മു​ത​ൽ ന​ട​പ്പി​ലാ​ക്കും. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി ന​ൽ​കു​ന്ന സം​വി​ധാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) തൊ​ഴി​ലു​ട​മ​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മേ​യ്​ ഒ​ന്നി​ന്​ ന​ട​പ്പാ​കു​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ൽ 500ൽ ​കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ ന​ട​പ്പാ​ക്കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​രു​ന്ന സ്​​ഥാ​പ​ന ഉ​ട​മ​ക​ളു​മാ​യും സ്വ​കാ​ര്യ മേ​ഖ​ലാ പ്ര​തി​നി​ധി​ക​ളു​മാ​യും ഇ​തി​ന​കം ച​ർ​ച്ച ന​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ സി.​ഇ.​ഒ ജ​മാ​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ അ​ലാ​വി പ​റ​ഞ്ഞു.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 50 മു​ത​ൽ 499 വ​രെ ജീ​വ​ന​ക്കാ​രു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ സെ​പ്​​റ്റം​ബ​ർ ഒ​ന്നു​മു​ത​ലും അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ഒ​ന്നു​മു​ത​ൽ 49വ​രെ ജീ​വ​ന​ക്കാ​രു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ അ​ടു​ത്ത ജ​നു​വ​രി ഒ​ന്ന്​ മു​ത​ലും ഇൗ ​സം​വി​ധാ​നം ന​ട​പ്പാ​ക്ക​ണം. നി​ശ്ചി​ത സ​മ​യ​ത്തി​ന്​ മു​മ്പു​ത​ന്നെ ഒ​രു വി​ഭാ​ഗ​ത്തി​ലെ​യും സ്​​ഥാ​പ​ന​ങ്ങ​ൾ പു​തി​യ രീ​തി​യി​ലേ​ക്ക്​ മാ​റു​ന്ന​തി​ന്​ ശ്ര​മി​ക്ക​ണം. ഘ​ട്ടം​ഘ​ട്ട​മാ​യി തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത്​ സ്വ​കാ​ര്യ​മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​നു​ള്ള ന​യ​ത്തി​െൻറ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​മ്പ​ള​വി​ത​ര​ണ​ത്തി​ൽ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും വേ​ത​ന സം​ബ​ന്ധ​മാ​യ ത​ർ​ക്ക​ങ്ങ​ൾ കു​റ​ക്കാ​നും പ്ര​ഫ​ഷ​ന​ൽ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം കൊ​ണ്ടു​വ​രാ​നും അ​തു​വ​ഴി ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും പു​തി​യ സം​വി​ധാ​നം സ​ഹാ​യി​ക്കു​മെ​ന്ന്​ അ​ൽ അ​ലാ​വി പ​റ​ഞ്ഞു. തൊ​ഴി​ലു​ട​മ​ക​ൾ വ്യ​വ​സ്​​ഥ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ ഇ​ല​ക്ട്രോ​ണി​ക്​ ഡാ​റ്റാ​ബേ​സി​ലൂ​ടെ പ​രി​ശോ​ധി​ക്കും. ഡാ​റ്റ​യു​ടെ ര​ഹ​സ്യ​സ്വ​ഭാ​വം സൂ​ക്ഷി​ക്കു​മെ​ന്നും നി​യ​മം അ​നു​ശാ​സി​ക്കു​ന്ന രീ​തി​യി​ല​ല്ലാ​തെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗാ​ർ​ഹി​ക ജോ​ലി​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ സ്വ​മേ​ധ​യാ പു​തി​യ​രീ​തി സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Wage protection system from May 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.