നിർമാണ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; അത്യാധുനിക എ.ഐ പ്ലാറ്റ്‌ഫോമുമായി നാസർ സെന്റർ

മനാമ: ബഹ്‌റൈനിലെ നിർമ്മാണ മേഖലയിൽ പുതുവിപ്ലവത്തിന് വഴിയൊരുക്കി നാസർ സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി (എൻ.സി.എസ്.ടി) പുതിയ നിർമിത ബുദ്ധി പ്ലാറ്റ്‌ഫോം പുറത്തിറക്കി. അടിസ്ഥാന സൗകര്യ വികസന രംഗത്ത് ആഗോള തലത്തിൽ പ്രശസ്തരായ ചൈന മെഷിനറി എൻജിനീയറിംഗ് കോർപറേഷനുമായി സഹകരിച്ചാണ് എൻ.സി.എസ്.ടി ഈ അത്യാധുനിക ‘ഇൻസ്‌പെക്ഷൻ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം’ വികസിപ്പിച്ചത്. നിർമ്മാണ പ്രവർത്തനങ്ങളിലെ ഗുണനിലവാരവും പ്രവർത്തനക്ഷമതയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.

നിർമ്മാണ മേഖലയിലെ പരിശോധനകളും അംഗീകാര നടപടികളും കടലാസ് രഹിതവും പൂർണ്ണമായും ഡിജിറ്റലുമാക്കാൻ ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. ഡാറ്റ ഓട്ടോമാറ്റിക് ആയി ശേഖരിക്കാനും വിശകലനം ചെയ്യാനും പരിശോധിക്കാനും ഈ സംവിധാനത്തിന് കഴിയും. മനുഷ്യസഹജമായ പിഴവുകൾ ഒഴിവാക്കി ഡാറ്റയുടെ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം, പദ്ധതിയുടെ പുരോഗതിയും ഗുണനിലവാരവും തത്സമയം നിരീക്ഷിക്കാനും ഈ സംവിധാനം സഹായിക്കുന്നു.

ഇന്റലിജന്റ് ഫോം ക്ലാസിഫിക്കേഷൻ, ഓട്ടോമേറ്റഡ് ഡാറ്റ എക്സ്ട്രാക്ഷൻ, തത്സമയ ഡാഷ്‌ബോർഡുകൾ, സമഗ്രമായ ഓഡിറ്റ് ട്രയലുകൾ തുടങ്ങി നിരവധി അത്യാധുനിക സവിശേഷതകൾ ഈ പ്ലാറ്റ്‌ഫോമിലുണ്ട്. സി.എം.ഇ.സിയുടെ എൻജിനീയറിംഗ് പരിചയവും എൻ.സി.എസ്.ടിയുടെ സാങ്കേതിക മികവും ഒത്തുചേർന്നപ്പോൾ ഉണ്ടായ ഈ നേട്ടം ബഹ്‌റൈനിലെ ഡിജിറ്റൽ പരിവർത്തനത്തിന് വലിയ മുതൽക്കൂട്ടായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ വികസന മേഖലകളിൽ ഇത്തരം നൂതന സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിന്റെ പുരോഗതി വേഗത്തിലാക്കാൻ ഈ പങ്കാളിത്തം സഹായകമാകും.

Tags:    
News Summary - Digital revolution in the construction sector; Nasser Center with cutting-edge AI platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.