ബഹ്റൈൻ എ.കെ.സി.സി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്

സംഘർഷാന്തരീക്ഷം: പ്രവാസികൾക്കായി പ്രത്യേകപാക്കേജ് രൂപീകരിക്കണം- ബഹ്റൈൻ എ.കെ.സി.സി

മനാമ: പശ്ചിമേഷ്യയിലെ സംഘർഷാന്തരീക്ഷം തുടരുന്ന സാഹാചര്യത്തിൽ പ്രവാസികൾക്കായി പ്രത്യേക പാക്കേജ് രൂപീകരിക്കണമെന്ന് ബഹ്റൈൻ എ.കെ.സി.സി. പ്രവാസ ലോകത്തെ മലയാളികൾ അനുഭവിക്കുന്ന സാമ്പത്തിക- സാമൂഹിക ദുരവസ്ഥ പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജുകൾ ഒരുക്കണമെന്നും, കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിന് സംവിധാനം ഉണ്ടാകണമെന്നും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ എ.കെ.സി.സി ഗ്ലോബൽ സെക്രട്ടറിയും, ബഹ്റൈൻ പ്രസിഡന്‍റുമായ ചാൾസ് ആലുക്ക ആവശ്യപ്പെട്ടു.

ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയ കുന്നംകുളത്തെ പ്രവാസി മലയാളി കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം ഏറെ ഗൗരവത്തിൽ എടുക്കേണ്ട ഒന്നാണെന്നും, ജോലി നഷ്ടം മൂലം ജീവിതോപാധികൾ പൂർണമായും അടയുമ്പോൾ, ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന പ്രവാസികൾ ഉണ്ടാകാതിരിക്കാൻ വളരെ ഗൗരവതരമായ ഇടപെടലുകൾ സർക്കാറുകളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും എ.കെ.സി.സി അഭിപ്രായപ്പെട്ടു.

മരണപ്പെട്ട സിബിക്കും, മകൾക്കും യോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. വൈസ് പ്രസിഡന്‍റ് പോളി വിതയത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും ഫൈനാൻസ് സെക്രട്ടറി ജിബി അലക്സ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Conflict atmosphere: Special package should be created for expatriates - Bahrain AKCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.