മനാമ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി ബഹ്റൈൻ പത്തനംതിട്ട ജില്ല കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ അൽ ഹിലാൽ മനാമ സെൻട്രൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടക്കുക.
ആരോഗ്യരംഗത്ത് സാധാരണക്കാർ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് കൈത്താങ്ങാവുകയും കാരുണ്യ ബെനവലന്റ് ഫണ്ട് പോലുള്ള വിപ്ലവകരമായ പദ്ധതികളിലൂടെ ആയിരങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്ത ജനനായകനായിരുന്നു ഉമ്മൻ ചാണ്ടി. നിർധനരായ രോഗികളോട് അദ്ദേഹം കാണിച്ച സമാനതകളില്ലാത്ത കാരുണ്യത്തിന്റെയും കരുതലിന്റെയും ഓർമ്മ പുതുക്കലായാണ് അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിൽ ഇത്തരമൊരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഒ.ഐ.സി.സി ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി വിവിധ രക്തപരിശോധനകളും വിദഗ്ദ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനും ലഭ്യമായിരിക്കും. കൂടാതെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ഡോക്ടർമാർ നയിക്കുന്ന ബോധവൽക്കരണ ക്ലാസും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ, സെക്രട്ടറി ശോഭ സജി, ക്യാമ്പ് കോർഡിനേറ്റർ റോബിൻ ജോർജ് എന്നിവർ വാർത്ത കുറിപ്പിലുടെ അറിയിച്ചു. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 36270537, 39497263, 39038609
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.