ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ മെഡിക്കൽ ക്ലാസും അവാർഡ് ദാനവും നാളെ

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) സ്ഥാപകൻ വിനോദ് ഭാസ്‌കരന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്ലാസും, വിനോദ് ഭാസ്‌കരന്റെ സ്മരണ നിലനിർത്താൻ ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ഏർപ്പെടുത്തിയ അവാർഡ് ദാനവും 17 വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതൽ ഉമ്മുൽഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിനോദ് ഭാസ്‌ക്കരൻ മെമ്മോറിയൽ അവാർഡ് ഡോ. അമർജിത്ത് കൗർ സന്ധുവിന് കൈമാറും. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ ആരോഗ്യരംഗത്തെയും സാമൂഹിക മേഖലയിലേയും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

അന്നേ ദിവസം ബി.ഡി.കെ അംഗങ്ങൾ, സാമൂഹിക സംഘടന പ്രതിനിധികൾ, ബ്ലഡ് ഡൊണേഷൻ രംഗത്ത് തല്പരരായവർ എന്നിവരെയെല്ലാം ഉമ്മുൽഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ 9 മത്തെ നിലയിലുള്ള ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി.ഡി.കെ ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. 

Tags:    
News Summary - BDK Bahrain Chapter Medical Class and Awards Ceremony Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.