Posted On
date_range Updated On
date_range "അല്ലാഹുവിനെ അറിയുക’ പ്രഭാഷണം നാളെ മുതൽ
മനാമ: ഏതൊക്കെ ഭൗതികമായ അറിവുകൾ നാം നേടിയാലും നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന പ്രപഞ്ച നാഥനെക്കുറിച്ചുള്ള ശരിയായ അറിവ് ഒന്ന് കൊണ്ട് മാത്രമേ ഏതൊരു വിശ്വാസിക്കും പാരത്രിക വിജയം കരസ്ഥമാക്കാൻ കഴിയൂ എന്നും അതിന്റെ ഭാഗമായി മനാമ സെൻട്രൽ മാർക്കറ്റ് മസ്ജിദിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ ( ജൂലൈ 17 വെള്ളി ) മഗ്‌രിബ് നമസ്ക്കാരത്തിന് ശേഷം ആരംഭിക്കുന്ന വിജ്ഞാന സദസ്സിലേക്ക് എല്ലാവരും എത്തിച്ചേരണമെന്നും ഭാരവാഹികൾ അറിയിച്ചു. വസീം അഹ്മദ് അൽ ഹികമിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഭാഷണ പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.