മനാമ: കേരളത്തിൽ ആരംഭിച്ച തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്.ഐ.ആർ) പ്രവാസികളെ ബോധവത്കരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ ആചരിച്ചുവരുന്ന ജാഗ്രതാകാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവത്കരണ സംഗമം നാളെ ഓൺലൈനിൽ നടക്കും. പ്രവാസികൾ നാടിന്റെ നട്ടെല്ല്: അവർക്കുമുണ്ട് പാരാവകാശങ്ങൾ എന്ന ശീർഷകത്തിൽ ഞായറാഴ്ച രാത്രി 7.30ന് നടക്കുന്ന ഇൻഫർമേഷൻ ഡ്രൈവിന് വടകര ചോറോട് വില്ലേജ് ഓഫിസർ അബ്ദു റഹീം നേതൃത്വം നൽകും.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികൾ ജനാധിപത്യ പ്രകിയയിൽനിന്ന് പുറന്തള്ളപ്പെടാതിരിക്കാൻ നിലവിലെ നടപടിക്രമമനുസരിച്ച്, ജാഗ്രതയോടെയുള്ള ഇടപെടലുകൾ ആവശ്യമായതിനാൽ പ്രവാസികൾക്ക് കൃത്യമായ മാർഗനിർദേശം ലഭിക്കുന്ന സംഗമത്തിൽ സംശയനിവാരണത്തിനുകൂടി അവസരമുണ്ടായിരിക്കുമെന്നും ഐ.സിഎഫ് ബഹ്റൈൻ നാഷനൽ ഭാരവാഹികൾ അറിയിച്ചു. ജാഗ്രതാ കാമ്പയിനിന്റെ ഭാഗമായി കാൾ ചെയ്ൻ സിസ്റ്റം, ഹെൽപ്പ് ഡെസ്ക് എന്നിവയും ഐ.സി.എഫ് നേതൃത്വത്തിൽ വിവിധ ഘടകങ്ങളിലായി നടന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.