ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിൽ വോയ്സ് ഓഫ് ട്രിവാൻഡ്രം സ്റ്റാൾ
Posted On
date_range Updated On
date_range ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിൽ പങ്കെടുത്ത് വോയ്സ് ഓഫ് ട്രിവാൻഡ്രം
മനാമ: ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിൽ വോയ്സ് ഓഫ് ട്രിവാൻഡ്രം പങ്കെടുത്തു.ക്രാഫ്റ്റ് സ്റ്റാൾ, നാടൻ കൈകൊട്ടിക്കളി എന്നീ ഇനങ്ങൾ എംബസിയുടെ അങ്കണത്തിൽ അരങ്ങേറി. തിരുവനന്തപുരത്തിന്റെ തനതു ആഹാര വിഭവങ്ങളും ഒരുക്കിയിരുന്നു. കുറച്ചുസമയത്തിനുള്ളിൽ സ്വാദിഷ്ടമായ നിരവധി വിഭവങ്ങളും വ്യത്യസ്തവും ആകർഷകവുമായ ക്രാഫ്റ്റ്സും തയാറാക്കിയ ടീമംഗങ്ങളെ സംഘാടകർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.