വോയ്‌സ് ഓഫ് ആലപ്പി രക്തദാന ക്യാമ്പ് ഇന്ന്

മനാമ: വോയ്‌സ് ഓഫ് ആലപ്പി ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന് നടക്കും. സൽമാനിയ ബ്ലഡ് ബാങ്കിൽ രാത്രി ഏഴു മുതൽ 11 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. റമദാൻ മാസത്തിലെ ഈ പുണ്യകർമത്തിൽ പങ്കെടുക്കാൻ സാധിക്കുന്നവർക്ക് സൽമാനിയ ബ്ലഡ് ബാങ്കിൽ നേരിട്ടെത്തി രക്തദാനം നടത്താവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3934 8814 (അജിത്) നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Voice of Alleppey blood donation camp today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.