വിഷൻ യൂത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന യുവജന സംഗമം
മനാമ: അൽഫുർഖാൻ സെൻററിന്റെ യുവജനവിഭാഗമായ വിഷൻ യൂത്തിന്റെ ആഭിമുഖ്യത്തിൽ യുവജനസംഗമം സംഘടിപ്പിച്ചു. പ്രമുഖ വാഗ്മിയും ദാറുൽ ബയ്യിന ഇൻറർനാഷനൽ ഇസ്ലാമിക് റിസർച് സ്കൂൾ ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി വിഷൻ യൂത്ത് പ്രവർത്തകർക്ക് ഉത്ബോധനം നൽകി. വിഷൻ യൂത്ത് പ്രസിഡൻറ് ആരിഫ് അഹമ്മദ് അധ്യക്ഷത വഹിച്ചു.
മുഹ്യുദ്ദീൻ കണ്ണൂർ ചർച്ച നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി അബ്ദുർ ബാസിത്ത് സ്വാഗതവും ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു. മുഹമ്മദ് ശാനിദ്, അനൂപ് റഹ്മാൻ, മുസ്ഫിർ മൂസ, മുബാറക് ഈസ, അസ്ജദ്, നസീഫ് സൈഫുല്ല എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.