മനാമ: മഹാബലിയുടെ പത്നി വിന്ധ്യാവലിയെ കേന്ദ്ര കഥാപാത്രമാക്കി ബഹ്റൈൻ കേരളീയസമാജം വനിതവേദി അവതരിപ്പിക്കുന്ന നൃത്ത-സംഗീത നാടകം ‘വിന്ധ്യാവലി’ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണത്തിന്റെ ഭാഗമായി അരങ്ങിലെത്തുന്നു.
താരസംഘടനയായ അമ്മയുടെ പ്രഥമ വനിത പ്രസിഡന്റും നടിയുമായ ശ്വേത മേനോൻ പരിപാടിയിൽ മുഖ്യാതിഥിയാകും.
സെപ്റ്റംബർ 25ന് രാത്രി എട്ടിന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് നാടകം. ബഹ്റൈനിലെ പ്രമുഖ നൃത്താധ്യാപികയും അഭിനേത്രിയുമായ വിദ്യശ്രീയാണ് നാടകത്തിന്റെ രചനയും നൃത്തസംവിധാനവും നിർവഹിച്ചിരിക്കുന്നത്. കഥകളിലും ഐതിഹ്യങ്ങളിലും അധികം പരാമർശിക്കപ്പെടാത്ത വിന്ധ്യാവലിയുടെ ജീവിതമുഹൂർത്തങ്ങൾ ഈ നൃത്തനാടകത്തിലൂടെ ദൃശ്യവത്കരിക്കുന്നു.
വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ്, ദിവ്യ മനോജ് (പ്രോഗ്രാം കൺവീനർ) എന്നിവരാണ് നാടകത്തിന്റെ ഏകോപനം നിർവഹിക്കുന്നത്.
ബഹ്റൈനിലെ നൂറിലധികം കലാകാരന്മാരും സാങ്കേതികപ്രവർത്തകരും അണിനിരക്കുന്ന ഈ കലാവിഷ്കാരം ബഹ്റൈനിലെ കലാസ്വാദകർക്ക് നവ്യമായ ഒരു ദൃശ്യാനുഭവമായിരിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കലും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വർഗീസ് ജോർജ് (ശ്രാവണം ജനറൽ കൺവീനർ) 39291940.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.