മനാമ: വർഗീയതയെ പിഴുതെറിഞ്ഞ് കോൺഗ്രസിന് വൻ വിജയം സമ്മാനിച്ച കർണാടകയിലെ വോട്ടർമാരെ കെ.എം.സി.സി ബഹ്റൈൻ അഭിനന്ദിച്ചു. കർണാടക വിജയത്തിന്റെ ആഘോഷം കെ.എം.സി.സി ഹാളിൽ നടന്നു. സംസ്ഥാന ഉപാധ്യക്ഷൻ കുട്ടുസ മുണ്ടേരി അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, ഹസ്സൈനാർ കളത്തിങ്കൽ, ഗഫൂർ കൈപമംഗലം, രാജു കല്ലുമ്പ്രം, എം.ജി. കണ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ സലീം തളങ്കര, അസ്ലം വടകര, ഷാഫി പാറക്കട്ട, ശരീഫ് വില്യാപ്പള്ളി, ഒ.കെ. കാസിം, കെ.കെ.സി. മുനീർ എന്നിവർ നേതൃത്വം നൽകി. കെ.പി. മുസ്തഫ സ്വാഗതവും എ.പി. ഫൈസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.