Posted On
date_range Updated On
date_range വെളിയംകോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: വെളിയംകോട് ബീവിപ്പടി പുതുവീട്ടിൽ അലി(46) ഉറക്കത്തിൽ മരണപ്പെട്ടു. മനാമ സെൻട്രൽ മാർക്കറ്റിലെ വെജിറ്റബിൾ വിഭാഗത്തിൽ ജോലിക്കാരനാണ്. പുലർച്ചെ മാർക്കറ്റിലേക്ക് പുറപ്പെടേണ്ട സമയത്ത് കാണാത്തതിനെത്തുടർന്ന് കൂടെയുളളവർ അന്വേഷിച്ചപ്പോഴാണ് മരണം സംഭവിച്ചതായി അറിയുന്നത്.
22 വർഷമായി ബഹ്റൈനിലുണ്ട്. ഭാര്യ റാഫിയ, മക്കൾ ലിയ, നേഹ, മുഹമ്മദ് ഹനാൻ. സഹോദരങ്ങൾ അബൂബക്കർ(ബഹ്റൈൻ) ഹനീഫ (ബഹ്റൈൻ) ഹംസ, ഉമ്മർ. പരേതനായ യാഹു ഹാജിയാണ് പിതാവ്, മാതാവ് മറിയം. മൃതദേഹം സൽമാനിയ മെഡിക്കൽ കോപ്ലക്സ് മോർച്ചറിയിൽ. നാട്ടിൽ കൊണ്ടുപോകാനുളള ശ്രമങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.