അദാരി പാർക്കിൽ ജിസിസിയിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര ഒളിമ്പ്യാഡ് സംഘടിപ്പിച്ച ബോബ്‌സ്‌കോ എഡ്യു സി.എം.ഡി ബോബൻ തോമസ്, എം.പി ഡോ. മറിയം അൽ ദൈനിൽ നിന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ഏറ്റുവാങ്ങുന്നു.

വേ​ദി​ക് പെ​ന്റാ​ത്ത​ല​ൺ 2024: മു​ഹ​മ്മ​ദ് അ​ബ്ദു​ൽ അ​സീ​സ് വി​ജ​യി

മനാ​മ: വേ​ദി​ക് എ.​ഐ സ്കൂ​ളും സാ​ന്റാ​മോ​ണി​ക്ക​യും ബോ​ബ്സ്കോ എ​ജു ബ​ഹ്റൈ​നും പീ​ക്കാ ഇ​ന്റ​ർ​നാ​ഷ​ന​ലു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച വേ​ദി​ക് പെ​ന്റാ​ത്ത​ല​ൺ 2024ന് ​വി​ജ​യ​ക​ര​മാ​യ സ​മാ​പ​നം. മി​ഡി​ലീ​സ്റ്റി​ന്റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് അ​ഞ്ച് ഒ​ളി​മ്പ്യാ​ഡ് പ​രീ​ക്ഷ​ക​ൾ ഒ​രേ വേ​ദി​യി​ൽ ന​ട​ന്ന​ത്.

ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ന്റെ അം​ഗീ​കാ​ര​വും മ​നാ​മ അ​ദാ​രി പാ​ർ​ക്കി​ൽ ന​ട​ന്ന ഇ​വ​ന്റി​ന് ല​ഭി​ച്ചു. എ.​ഐ ടെ​ക്‌​നോ​ള​ജി​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ബ്‌​നു അ​ൽ​ഹൈ​ത്തം സ്കൂ​ളി​ലെ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ അ​സീ​സ് 1000 ദീ​നാ​ർ ക്യാ​ഷ് പ്രൈ​സ് നേ​ടി.

ഫി​ലി​പ്പീ​ൻ സ്കൂ​ളി​ലെ എ​ഡ്വേ​ർ​ഡ് മാ​റ്റ്യൂ​സ് എ​ൽ ടാം​ഗ​ഗ്, ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ നി​ന്നു​ള്ള ര​ച​ന റെ​ഡ്‌​ല എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു.മ​റി​യം അ​ൽ ദേ​ൻ എം.​പി ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഏ​ഷ്യ​ൻ പാ​ർ​ല​മെ​ന്റ​റി അ​സം​ബ്ലി​യു​ടെ​യും (എ.​പി.​എ) ഫി​നാ​ൻ​ഷ്യ​ൽ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക്സി​ന്‍റെ ചെ​യ​ർ​മാ​ൻ അ​ഹ്മ​ദ് അ​ൽ സ​ലൂം, മു​ഹ​മ്മ​ദ് ഹു​സൈ​ൻ അ​ൽ ജ​നാ​ഹി എം.​പി, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഫോ​ളോ-​അ​പ് ഡ​യ​റ​ക്ട​ർ യൂ​സു​ഫ് യാ​ക്കൂ​ബ് ലോ​റി.

മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നു

വേ​ദി​ക് ചാ​ൻ​സ​ല​ർ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, ബോ​ബ്‌​സ്കോ ഹോ​ൾ​ഡി​ങ് സി.​എം.​ഡി ബോ​ബ​ൻ തോ​മ​സ്, സാ​ന്റാ മോ​ണി​ക്ക ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡെ​ന്നി തോ​മ​സ് വ​ട്ട​ക്കു​ന്നേ​ൽ, വേ​ദി​ക് ഗ്രൂ​പ് ഓ​ഫ് എ​ജു​ക്കേ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി.​ഇ.​ഒ​യും സ​ഹ​സ്ഥാ​പ​ക​നു​മാ​യ ജ​യിം​സ് മ​റ്റം, പി.​ഇ.​സി.​എ ഇ​ന്റ​ർ​നാ​ഷ​ന​ൽ സി.​ഇ.​ഒ സി.​എം. ജൂ​നി​ത്ത് എ​ന്നി​ർ അ​ട​ക്കം നി​ര​വ​ധി വി​ശി​ഷ്ട വ്യ​ക്തി​ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പെ​ന്റാ​ത്ത​ല​ൺ 2025 ഇ​ന്റ​ർ​നാ​ഷ​ന​ൽ ഒ​ളി​മ്പ്യാ​ഡ്‌​സ്, അ​ടു​ത്ത വ​ർ​ഷം ബ​ഹ്‌​റൈ​നി​ൽ വീ​ണ്ടും ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.vedhikcivilservicesclub.com, www.bobscoedu.com എ​ന്നീ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ, 97333224458, 97333667740, 65006122 ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം.

Tags:    
News Summary - Vedhik Pentathlon 2024- Muhammad Abdul Azeez wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.