Posted On
date_range Updated On
date_range ഒ.ഐ.സി.സി വനിതവിഭാഗം മെഡിക്കൽ ക്യാമ്പ് നാളെ
മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി വനിതവിഭാഗം ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിന അനുസ്മരണത്തോട് അനുബന്ധിച്ച് അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രലിൽവെച്ച് നാളെ രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഒ.ഐ.സി.സി വനിതവിഭാഗം ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
സൗജന്യ ഡോക്ടർ കൺസൽട്ടേഷനോടൊപ്പം സൗജന്യ രക്ത പരിശോധനയുടെ ഭാഗമായി ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്‌ട്രോൾ, കിഡ്നി സ്‌ക്രീനിങ്, ലിവർ സ്ക്രീനിങ്, യൂറിക് ആസിഡ് മുതലായവയുടെ പരിശോധനയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: മിനി മാത്യു ( 38857040),ആനി അനു ( 33975445).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.