ഉള്ളിക്കുള്ളിലെ 'പുകയിലക്കടത്ത്'; ഇന്ത്യൻ വ്യാപാരിയെ പൊക്കി ബഹ്റൈൻ കസ്റ്റംസ്!

മനാമ: സവാളയ്ക്കുള്ളിൽ രഹസ്യമായി കടത്താൻ ശ്രമിച്ച ഒരു ടണ്ണിലധികം പുകയിലയുമായി ഇന്ത്യൻ വ്യാപാരി ബഹ്‌റൈനിൽ പിടിയിൽ. ഭീമൻ സവാളകൾ കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് തോന്നിയ ചെറിയൊരു സംശയമാണ് വലിയൊരു തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. വിദേശത്തുനിന്നുമെത്തിയ ഉള്ളി കയറ്റുമതിയിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. പുറമെനിന്ന് നോക്കിയാൽ നല്ല വലിപ്പമുള്ള സവാളകൾ! എന്നാൽ ഉള്ളിപൊളിച്ചു നോക്കിയ ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി.

സവാളകൾക്കുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത ഇന്ത്യൻ പുകയില കണ്ടെത്തിയത്. ഏകദേശം 1,533 കിലോ പുകയിലയാണ് ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത പുകയിലക്ക് ഏകദേശം 20,000 ബഹ്‌റൈൻ ദീനാറോളം വില വരും. 11,110 ചെറിയ ബാഗുകളിലായാണ് ഇവ സവാളകൾക്കിടയിൽ ഒളിപ്പിച്ചിരുന്നത്. ലഹരി കലർന്ന ഇത്തരം വസ്തുക്കൾ കടൽമാർഗ്ഗം ഇറക്കുമതി ചെയ്തതിനാണ് ഇന്ത്യൻ വ്യാപാരിക്കെതിരെ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നടക്കുന്നത്

Tags:    
News Summary - 'Tobacco smuggling' inside onions; Bahrain Customs arrests Indian trader!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.