കുടുംബ സൗഹൃദ വേദി 29ാമത് വാർഷികവും ക്രിസ്മസ്- പുതുവത്സരാഘോഷ പരിപാടിയിൽനിന്ന്
മനാമ: കുടുംബ സൗഹൃദവേദിയുടെ 29ാമത് വാർഷികവും, ക്രിസ്മസ്- പുതുവത്സരാഘോഷവും ഓറ ആർട്സിൽവെച്ച് നടത്തി. ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ ഡോ. കല്ലോത്ത് ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ ഇടവക വികാരി അനീഷ് സാമൂവേൽ ജോൺ അച്ഛൻ ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി.
സംഘടനയുടെ രക്ഷാധികാരി അജിത് കണ്ണൂർ നാളിത് വരെയുള്ള പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു. വിശിഷ്ഠാഥിതികളായ പ്രവാസി ലീഗൽ സെൽ പ്രസിഡന്റും അഞ്ചാം ലോക കേരള സഭാഗംവുമായ സുധീർ തിരുനിലത്ത്, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് അംഗം ബിജു ജോർജ്, ശ്രീനാരായണ കൾചറൽ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ, യു.പി.സി ഗ്രൂപ് ജനറൽ മാനേജർ ഇബ്രാഹിം വി.പി, കേരള സോഷ്യൽ കൾചറൽ ഫോറം സെക്രട്ടറി ബിന്ദു നായർ, ഓറ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
രോഗാവസ്ഥയാൽ പ്രയാസപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് എടുക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടിയ പ്രായമായ ഒരു മാതാവിന് യു.പി.സി ഗ്രൂപ്പിന്റെ സഹകരണത്തോടെ ടിക്കറ്റ് സംഘടയുടെ ചാരിറ്റി വിങ് സെക്രട്ടറി സയിദ് ഹനിഫ് ട്രഷറർ മണിക്കുട്ടൻ ജി എന്നിവർ ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറക്ക് ചടങ്ങിൽ കൈമാറി. കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികളും അരങ്ങേറി. മനോജ് പിലിക്കോടിന്റെ നേതൃത്വത്തിൽ ഉള്ള പ്രോഗ്രാം കമ്മറ്റി വാർഷിക ആഘോഷരാവ് മികവുറ്റതാക്കി.
ലേഡീസ് വിങ് പ്രസിഡന്റ് കാത്തു സച്ചിൻദേവ്, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, അൻവർ നിലമ്പൂർ, ദിപു എം കെ, സജി ചാക്കോ, അജിത് ഷാൻ, ഷാജി പുതുക്കൂടി, മൻഷീർ കൊണ്ടോട്ടി, ജയേഷ് കുറുപ്പ്, സന്നിഹിതരായി. ബബിന സുനിൽ അവതാരികയായി. മനോജ് പിലിക്കോട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.