Posted On
date_range Updated On
date_range വാഹനങ്ങളുടെ നമ്പർ ലേലം വഴി ലഭിച്ചത് 123,160 ദിനാർ
മനാമ: വാഹനങ്ങളുടെ ഫാൻസി നമ്പറുകൾക്കായുള്ള രണ്ടാമത് ഇലക്ട്രോണിക് ലേലം കഴിഞ്ഞ ദിവസം പൂർത്തിയായി. ഇതിൽ 70 ഫാൻസി നമ്പറുകൾ വിറ്റുപോയി. ‘അറേബ്യൻ കമ്പനി’യുമായി ചേർന്ന് ‘മസാദ്’ നടത്തിയ ലേലം വഴി മൊത്തം 123,160 ദിനാർ ലഭിച്ചു. 161പേരാണ് ലേലത്തിൽ പെങ്കടുത്തത്. 600002 എന്ന നമ്പർ 30,000 ദിനാറിന് വിറ്റുപോയി. ഇതാണ് ഇത്തവണത്തെ ഏറ്റവും വലിയ ലേല തുക. 607607 എന്ന നമ്പർ 14,790 ദിനാറിനും 609090 എന്ന നമ്പർ 4,830 ദിനാറിനും 601060 എന്ന നമ്പർ 3,150ദിനാറിനും വിറ്റുപോയി. 607607 സ്വന്തമാക്കാനാണ് ഏറ്റവും കൂടുതൽ പേർ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.