മനാമ: സാങ്കേതിക വിദ്യകളും ഗാഡ്‌ജെറ്റുകളും മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന വർത്തമാനകാലത്ത്, മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു തലമുറയെ വാർത്തെടുക്കേണ്ടത് അനിവാര്യമാണെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി അഫ്റ ശിഹാബ് ഉണർത്തി. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം സംഘടിപ്പിച്ച "മാറുന്ന ലോകവും പതറാത്ത മൂല്യങ്ങളും" എന്ന വിഷയത്തിൽ ഓൺലൈൻ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തിൽ ടെക്നോളജിയെ അവഗണിച്ചു മുന്നോട്ട് പോകാൻ ആർക്കും സാധ്യമല്ല. എന്നാൽ അവയുടെ നല്ല വശങ്ങളെ സ്വീകരിച്ച് കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയിൽ നമ്മളെത്തന്നെയും വരുംതലമുറയെയും രൂപപ്പെടുത്തിയെടുക്കാൻ സാധിക്കണം. കുറവുകളെ സാധ്യതകളാക്കി മാറ്റാനാണ് ശ്രമിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. ഏരിയ ഓർഗനൈസർ ഡോ. ഷഹനാബി റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻ്റ് ഓർഗനൈസർ ബുഷ്റ റഹീം സ്വാഗതമാശംസിച്ചു. റമീന കമറുദ്ദീൻ്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടി സോന സക്കരിയ നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി സൗദ പേരാമ്പ്ര നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.