വടകര സഹൃദയ വേദി ഇഫ്താർ മീറ്റിൽനിന്ന്
Posted On
date_range Updated On
date_range വടകര സഹൃദയ വേദി ഇഫ്താർ മീറ്റ്
മനാമ: വടകര സഹൃദയ വേദി ഇഫ്താർ മീറ്റ്, റമദാനിലെ അവസാന വെള്ളിയാഴ്ച സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ നടന്നു. വടകര സഹൃദയ വേദി പ്രസിഡന്റ് ആർ. പവിത്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ശശിധരൻ സ്വാഗതവും ട്രഷറർ എം.എം ബാബു നന്ദിയും പറഞ്ഞു. റമദാൻ മാനവികതയാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് ഒരു കൊച്ചു കുട്ടിയുടെ കഥ പറഞ്ഞുകൊണ്ട് റമദാൻ സന്ദേശം നൽകിയ ഷംസുദ്ദീൻ വെള്ളികുളങ്ങര പറഞ്ഞു. ജോയന്റ് സെക്രട്ടറി മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ സഹൃദയ വേദി അംഗങ്ങൾ പരിപാടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.