സമസ്​ത ബഹ്​റൈൻ ഇർശാദുൽ മുസ്​ലിമീൻ മദ്രസയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവധികാല പഠന ക്ലാസി​െൻറ

സമാപനത്തിൽനിന്ന് 

വെക്കേഷൻ പഠന ക്ലാസുകൾ സമാപിച്ചു

മനാമ: സമസ്​ത ബഹ്​റൈൻ ഇർശാദുൽ മുസ്​ലിമീൻ മദ്രസയുടെ നേതൃത്വത്തിൽ സ്കൂൾ അവധിക്കാലത്ത്​ നടത്തിയ അവധികാല പഠന ക്ലാസുകൾ സമാപിച്ചു. സമസ്​ത ബഹ്‌റൈൻ പ്രസിഡൻറ്​ ഫഖ്​റുദ്ദീൻ തങ്ങൾ, അശ്​റഫ് അൻവരി എളനാട് എന്നിവരുടെ നേതൃത്വത്തിൽ എഴുപതോളം വിദ്യാർഥികൾ ക്ലാസിൽ പങ്കെടുത്തു.

മദ്രസ വിദ്യാർഥി സയ്യിദ് അബ്​റാർ തങ്ങളുടെ ഖുർആൻ പാരയണത്തോട് കൂടി ആരംഭം കുറിച്ച പരിപാടിയിൽ

കെ.കെ. അശ്​റഫ് അൻവരി എളനാട് ആമുഖ പ്രഭാഷണം നടത്തി. ഫഖ്റുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്​നിദുൽ ബഹ്​റൈൻ ശൈഖ് നീളാം യാകൂബി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ബഹ്​റൈൻ വക്കീലുൽ മഹ്​കമ ശൈഖ് ദോസരി, അഹ്മദ് വാഹിദ് അൽ ഖറാത്ത, ശറഫുദ്ധീൻ മൗലവി, എസ്​.എം അബ്ദുൽ വാഹിദ്, വി.കെ. കുഞ്ഞഹമദ് ഹാജി തുടങ്ങിയവർ പ​െങ്കടുത്തു.

Tags:    
News Summary - Vacation study classes completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.