അമേരിക്കൻ അംബാസഡർ യു.എസ് നാവികസേന കമാൻഡറും ഹമദ് രാജാവുമായുള്ള കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്റൈനിലെ അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയെയും യു.എസ് നാവിക സേന കമാൻഡറും അഞ്ചാം കപ്പൽപ്പടയുടെ കമാൻഡറുമായ ജോർജ് വിക്കോഫിനെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സഫ്രിയ കൊട്ടാരത്തിൽ സ്വീകരിച്ചു. പതിറ്റാണ്ടുകളായുള്ള വിശ്വാസം, ബഹുമാനം, സംയുക്ത ഏകോപനം എന്നിവയിൽ അധിഷ്ഠിതമായ ബന്ധങ്ങളിലും യു.എസുമായുള്ള ദൃഢബന്ധത്തിലും ഹമദ് രാജാവ് പ്രകടിപ്പിച്ചു. സൈനിക ഏകോപനം, പ്രതിരോധ സഹകരണം, വികസനത്തിന്റെ വിവിധ മേഖലകൾ എന്നിവയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി സഹകരണങ്ങളിലെ പുരോഗതി രാജാവ് ചൂണ്ടിക്കാട്ടി.
യു.എസ് നാവിക സേന കമാൻഡറും അഞ്ചാം കപ്പൽപ്പടയുടെ കമാൻഡറും സന്നിഹിതനായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.