മനാമ: യു പി സി ഗ്രൂപ്പിന്റെ ‘അരിസോൺ’ ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന ട്രാവൽസ് ആൻഡ് ടൂറിസം, ഗിഫ്റ്റ് ആൻഡ് ഐടി സൊല്യൂഷൻസ്, ബിസിനസ് കൺസൾട്ടൻസി എന്നീ സ്ഥാപനങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് നടക്കും.
മനാമ ഫിഷ് റൗണ്ട്ബോട്ടിന് സമീപം (അയക്കൂറ പാർക്ക്) സ്ഥിതി ചെയ്യുന്ന ബിസിനസ് ഹബ്ബിന്റെ ഉദ്ഘാടന കർമ്മം യു പി സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആരിഫ് കയ്യാലക്കകത്ത് നിർവഹിക്കും. ചടങ്ങിൽ യു പി സി ജനറൽ മാനേജർ അബ്ദുൽ നാഫിഹ് കയ്യാലക്കകത്ത്, യു പി സി അസിസ്റ്റന്റ് ജനറൽ മാനേജർ സുബൈർ കയ്യാലക്കകത്ത്, യു പി സി ഗ്രൂപ്പ് സൗദി ജനറൽ മാനേജർ മുനീർ കയ്യാലക്കകത്ത്, യു പി സി ചൈന ജനറൽ മാനേജർ രുകേഷ് രാജൻ പിള്ളൈ എന്നിവർ സന്നിഹിതരായിരിക്കും. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അബ്ദുറഹിമാൻ കളത്തിൽ, നംഷീദ് എൻ, ഷമീം സി.പി, നസ്രുള്ള നൗഷാദ്, ജസീറ അബ്ദുൽജലീൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
കൂടാതെ ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ബിസിനസ് മേഖലയിൽ നിന്നുള്ള വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് യു പി സി ഗ്രൂപ്പ് ബഹ്റൈൻ ജനറൽ മാനേജർ ഇബ്രാഹിം വി.പി, അരിസോൺ ബഹ്റൈൻ റീജിയണൽ മാനേജർ സിറാജ് മഹമൂദ്, ബഹ്റൈൻ യു പി സി അസിസ്റ്റന്റ് മാനേജർ മിഥിലാജ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.